Cissus quadrangularis

Read in English

 ചങ്ങലംപരണ്ട
റ്റ് നാമങ്ങൾ  : വയല, ഇടല
ശാസ്ത്രീയ നാമം : Cissus quadrangularis
 കുടുംബം  : വൈറ്റേസീ
 ആവാസവ്യവസ്ഥ :  ഇലപൊഴിക്കും കാടുകൾ, നട്ടുവളർത്തുന്നു.
 ഹാബിറ്റ് :  ആരോഹി
 പ്രത്യേകത  :

വിതരണം : ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്നു.             വരണ്ടതും  ഇല കൊഴിയുന്നതുമായ വനങ്ങളിലും അവിടവിടെ     നൈസർഗ്ഗികമായി വളരുന്നു
രൂപവിവരണം 
രസഭര ആരോഹി സസ്യം . നാല് കോണുകളുള്ള തണ്ടിൽ ഏകദേശം ഇടവിട്ട് പരസ്പരം യോജിപ്പിക്കുന്ന രീതിയിൽ ഉള്ള പർവ്വസന്ധികൾ ഉണ്ട് .പർവ്വസന്ധികളിൽ നിന്നും സ്പ്രിംഗ് പോലുള്ള പ്രതാനവും അതിനെതിർവശത്തു നിന്നും ഇലകളും ഉണ്ടാകുന്നു .ഇലകൾക്ക് ഏതാണ്ട് 
ഹൃദയാകൃതി .പൂക്കൾ വളരെ ചെറുതാണ്
 രാസഘടകങ്ങൾ :Calcium Oxtalate,carotine,Ascorbic acid,protein,fat,Carbo hydrtate,pektin,vitaminC  എന്നിവ അടങ്ങിയിരിക്കുന്നു. 
ഔഷധയോഗ്യഭാഗം : വള്ളി ,ഇല 
ഉപയോഗം :
  •  ഇല ഭക്ഷ്യയോഗ്യമാണ്. 
  • ചങ്ങലംപരണ്ട ഇലയും തണ്ടും വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയിൽ അൽപസമയം ഒഴിച്ചു നിർത്തിയാൽ ചെവിയിലെ പഴുപ്പ്, നീര് ഇവ മൂലം ഉണ്ടാകുന്ന ചെവി വേദന ശമിക്കും.
  • ചങ്ങലം പരണ്ട ഇറ്റിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരൈച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ്ഉളുക്ക് സന്ധി ഭ്രംശം, ചതവുകൊണ്ടുള്ള നീര്, വേദന എന്നിവ വളരെ പെട്ടെന്ന് ഭേദമാകും.
  • ഇതിന്റെ നീരും സമം തേനും ചേർത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും.അത്യാർത്തവം ശമിക്കും.
  • ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി ദിവസം രണ്ട് നേരം മോരിൽ കലക്കി കുടിച്ചാൽ വിശപ്പില്ലായിമ, ദഹനക്കുറവ്, വായ്ക്ക് രുചിയില്ലായ്മ എന്നിവ മാറിക്കിട്ടും

    കേരള വനം വന്യജീവി വകുപ്പ്  
  സാമൂഹിക വനവത്കരണ വിഭാഗം