Indigofera tinctoria
നീലയമരി

മറ്റുപേരുകള്‍: അമരി, നീലിച്ചെടി,
ശാസ്ത്രീയനാമം: Indigofera tinctoria
കുടുംബം: Fabaceae
ശാസ്ത്രീയനാമം: Indigofera tinctoria
കുടുംബം: Fabaceae
സംസ്‌കൃതം :നീലാ
ഹിന്ദി :നീൽ
ബംഗാളി : നീൽ
തമിഴ് : നീലം
ഇഗ്ലീഷ് : Indigo plant
വിതരണം : സമതലപ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്നു.
ഹാബിറ്റ് :കുറ്റിച്ചെടിയാണ്.
പ്രത്യേകതകള്‍ ഇതിൻെറ ഇലകളിൽ നിന്നാണ് ഇൻഡിഗോ നീല ചായം ഉണ്ടാക്കുന്നത്.
രൂപവിവരണം
1.5 metre വരെ ഉയരത്തിൽ വളരുന്ന കുറ്റിചെടി.
ഔഷധയോഗ്യഭാഗം :സമൂലം
ഉപയോഗം
- ഇലയിൽ നിന്നും വസ്ത്രങ്ങള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ഡിഗോ ചായം ഉണ്ടാക്കുന്നത്
- നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലമരി
- ആസ്ത്മ, പ്രമേഹം, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നു
- പഴുതാര, ചിലന്തി, തേള്‍ എന്നിവയുടെ വിഷ ചികിത്സക്ക് ഉപയോഗിക്കുന്നു
![]() |
| ഇല |
![]() |
| പൂക്കൾ |
![]() |
| കായ |

![]() |
| ഇന്‍ഡിഗോ ചായം |
നീലയമരിയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും
1859-ൽ ബംഗാളിൽ ഇൻഡിഗോ കർഷകർ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച ഇൻഡിഗോ ലഹളയും ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹ പരീക്ഷണമായ ബീഹാറിലെ ചമ്പാരണ്‍ സത്യാഗ്രഹവും നീലയമരി കൃഷിയുമായി ബന്ധപെട്ട ചൂഷണങ്ങൾക്കെതിരെയായിരുന്നു.
![]() |
| ചമ്പാരണ്‍ സത്യാഗ്രഹം |
കേരള വനം വന്യജീവി വകുപ്പ്സാമൂഹിക വനവത്കരണ വിഭാഗം






