Justicia beddomei
Read in English
ചെറിയ ആടലോടകം
മറ്റു പേരുകൾ : ചിറ്റാടലോടകം
ശാസ്ത്രീയ നാമം : Justicia beddomei
പര്യായ ശാസ്ത്രീയ നാമം: Adhatoda beddomei
കുടുംബം : അക്കാൻതേസീ
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ, കണ്ടൽ വനങ്ങൾ
ഹാബിറ്റ്: കുറ്റിച്ചെടി
പ്രത്യേകത :
ചെറിയ ആടലോടകത്തിൻറെ (Justicia beddomei ) ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ മാത്രമേ കാണൂ. വലിയ ആടലോടകത്തിൻറെ ഇലയ്ക്ക് 14-ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും.
ഔഷധയോഗ്യഭാഗങ്ങൾ :ഇല,വേര് ,പൂവ് ,കായ്
ആടലോടകം പ്രധാനമായും രണ്ടു തരമുണ്ട് .വലിയ ആടലോടകം, ചെറിയ ആടലോടകം.വലിയ ആടലോടകം ഇന്ത്യയിലുടനീളം കണ്ടുവരുന്നു .എന്നാൽ ചെറിയ ആടലോടകംകേരളത്തിൽ മാത്രമേ കാണാറുള്ളു .
ഇതര ഭാഷാസംജ്ഞകൾ :
സംസ്‌കൃതം :വൃഷക ,അടരൂഷ
ഹിന്ദി :അഡൂസ
ഗുജറാത്തി :അഡൂസി
ബംഗാളി : ബാകസ
ഇഗ്ലീഷ് :മലബാർ നട്ട്
തമിഴ് : ആടതോടൈ
രാസഘടകങ്ങൾ :ഇല ,പൂവ് ,വേര് ,വിത്ത് ,ഇവയിൽ ബാഷ്പശീലതൈലമുണ്ട് .ഇലയിൽ വാസിസൈൻഎന്ന ആൽക്കലോയിഡും അടങ്ങിയിട്ടുണ്ട് .
Regeneration:കമ്പ് നട്ടോ ,വിത്ത് പാകിയോ വച്ചുപിടിപ്പിക്കാം

ഉപയോഗം :
ഇല, കായ, തൊലി എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം, കാസം, ശ്വാസം എന്നിവയേയും ശമിപ്പിക്കും. ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ചെടി ജൈവ വേലിയ്ക്കായി ഉപയോഗിക്കുന്നു.
![]() |
PTR West,Pampa Range |

